പുറത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നിയമം അനുസരിക്കുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിൽ എസ്.പി.സി കേഡറ്റുകളുടെ പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
അജീഷ് ആലിക്കൽ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ സന്തോഷ്.വി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സിദ്ധിഖ്, തിരൂർ പോലീസ് സ്റ്റേഷൻ സി.പി.ഒ ജോബിഷ്, ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് ഷീന, അധ്യാപകരായ പ്രദീപ്, ജസ്റ്റിൻ, റോബിൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സന്തോഷ്.വി പതാക ഉയർത്തി. സി.പി.ഒമാരായ അനു ഫ്രാൻസിസും സിന്ധു ചാലിലും ക്യാമ്പിന് നേതൃത്വം നൽകുന്നു. മൂന്നു ദിവസത്തെ ക്യാമ്പ് ഞായറാഴ്ച സമാപിക്കും.


