പഴഞ്ഞി സെൻ്റ് മേരീസ് റോഡിൽ പരേതനായ തോലത്ത് സണ്ണി ഭാര്യ ആനി (78) അന്തരിച്ചു.കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് അംഗമായും , പഴഞ്ഞി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗമായും പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
സംസ്കാര ശുശ്രൂഷ ബുധനാഴ്ച വൈകീട്ട് 3 മണിക്ക് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
മക്കൾ: നിഷ (അധ്യാപിക, എം.ജെ.ഡി. സ്കൂൾ, കുന്നംകുളം), അഡ്വ. നിത മാത്യു, നിജു (ബിസിനസ്, കോയമ്പത്തൂർ).
മരുമക്കൾ: തോമസ് (കുന്നംകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), പരേതനായ അഡ്വ. മാത്യു ജേക്കബ്, നിഷ നിജു (നിജി).


