സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കെതിരെ തൃത്താല മണ്ഡലത്തിൽ വില്ലേജ് ഓഫീസുകളിലേക്ക് കെഎസ്‌കെടിയു മാർച്ച്


 കൂറ്റനാട്: സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യു.ഡി.എഫ് സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) നേതൃത്വത്തിൽ വിവിധ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.


നാഗലശേരി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.എം. രാജൻ അധ്യക്ഷനായി. കെ.വി. സുന്ദരൻ, ഒ. വിജയകുമാർ എന്നിവർ സംസാരിച്ചു.


തിരുമിറ്റക്കോട് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. എ.വി. നാരായണൻ അധ്യക്ഷനായി. സി. സച്ചിദാനന്ദൻ, പി. കുട്ടപ്പൻ, ഇ.പി. രാധാകൃഷ്ണൻ, പി. നാരായൺകുട്ടി, എം. അലി എന്നിവർ സംസാരിച്ചു.


കുമ്പിടിയിൽ സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.പി. പ്രദീപ് അധ്യക്ഷനായി. പി.കെ. ബാലചന്ദ്രൻ, കെ. സുരേന്ദ്രൻ, കെ.കെ. അശോകൻ, എൻ. അനീഷ് എന്നിവർ സംസാരിച്ചു.


തൃത്താല വില്ലേജ് ഓഫീസിന് മുന്നിൽ യൂണിയൻ ഏരിയ സെക്രട്ടറി ടി.പി. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. പി. അംബിക അധ്യക്ഷയായി. പി.പി. വിജേഷ്, വി. രാജൻ, പി. വേലായുധൻ, പി.വി. രാമദാസ് എന്നിവർ സംസാരിച്ചു.


പട്ടിത്തറ വില്ലേജിന് മുന്നിൽ യൂണിയൻ ഏരിയ പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ റഹ്മാൻ അധ്യക്ഷനായി. കെ. സുബ്രഹ്മണ്യൻ, പി. സതീശൻ, ടി.കെ. വിജയൻ, എ.വി. മോഹനൻ എന്നിവർ സംസാരിച്ചു.


കപ്പൂർ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കുമരനെല്ലൂർ വില്ലേജ് സെക്രട്ടറി ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി. കെ.വി. ബാലകൃഷ്ണൻ, ടി.പി. പ്രമോദ് ചന്ദ്രൻ, പി. ശിവൻ, എം.പി. കൃഷ്ണൻ, വി. ഇക്ബാൽ, എം. ബാവക്കുട്ടി, വി.കെ. റവാഫ് എന്നിവർ സംസാരിച്ചു.


ചാലിശേരി വില്ലേജ് ഓഫീസിന് മുന്നിൽ ഏരിയ ജോയിന്റ് സെക്രട്ടറി ടി.എം. കുഞ്ഞുകുട്ടൻ ഉദ്ഘാടനം ചെയ്തു. വേണു കുറുപ്പത്ത് അധ്യക്ഷനായി. കെ.ആർ. വിജയമ്മ, സി.കെ. ഉണ്ണികൃഷ്ണൻ, എ. റഷീദ്, ആനിവിനു എന്നിവർ സംസാരിച്ചു.


ചാത്തനൂരിൽ ഏരിയ ജോയിന്റ് സെക്രട്ടറി ടി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എ.പി. മണികണ്ഠൻ അധ്യക്ഷനായി. കെ.വി. മൊയ്തുണ്ണി, ടി.പി. സലാമു, കെ. ഉണ്ണികൃഷ്ണൻ, എം. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post