എടപ്പാൾ : തവനൂർ നിയോജക മണ്ഡലം എം.എൽ.എ ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച ആലത്തിയൂരിൽ നടക്കും.നിലവിൽ എടപ്പാളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എം.എൽ.എ ക്യാമ്പ് ഓഫീസിന് പുറമെയാണ് ആലത്തിയൂർ കേന്ദ്രീകരിച്ചു മാസ് ടവറിൽ മറ്റൊരു ഓഫീസ് ആരംഭിക്കുന്നത്.പ്രസ്തുത ഓഫീസിന്റെ ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 11 മണിക്ക് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും റവന്യു വകുപ്പ് മന്ത്രിയുമായ എ.പി അനിൽകുമാർ നിർവഹിക്കും.പാർലമന്റ് എം.പി അബ്ദുസമദ് സമദാനി എം.പി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം ചെയർമാൻ കൺവീനർ അറിയിച്ചു.