കൂറ്റനാട് തിരുമ്മിറ്റക്കോട് ദുബായ് റോഡിൽ BMW കാർ നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞ് അപകടം. വിവാഹസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്നു വിവാഹ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൊഴിക്കാട്ടിരി പാലത്തിന് സമീപത്തെ ഹംബ് ചാടിയ ഉടനെ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നേരിയ പരിക്കേറ്റു. ഇരുമ്പകശേരിയിലെ ഓഡിറ്റോറിയത്തിലേക്ക് പോകുകയായിരുന്നു കാറിൽ ഉണ്ടായിരുന്നവർ.


