പറവണ്ണ ജി എച്ച് എസ് എസിൽ സെലറിറ്റാസ് 2026 കായികമേളയ്ക്ക് തുടക്കം

തിരൂർ: പറവണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാർഷിക കായികമേള സെലറിറ്റാസ് 2026 ന് തുടക്കമായി. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് കായികമേള ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് നാസർ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ഇസ്മായിൽ, ഹെഡ്മിസ്ട്രസ് സജ്ന, എസ്.എം.സി. ചെയർമാൻ ഹുസൈൻ, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം സലാം, കാസിം പറവണ്ണ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ബൈജു എൻ.കെ. സ്വാഗതവും ,സീനിയർ അധ്യാപകൻ സരീഷ് നന്ദിയും പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിദ്യാർഥികളുടെ വിവിധ കായിക മത്സരങ്ങൾ നടന്നു.

Post a Comment

Previous Post Next Post