കുന്നംകുളം: ആർത്താറ്റ് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ ഭാര്യയും ഭർത്താവും ഒപ്പമുണ്ടായിരുന്ന മൂന്നു വയസ്സായ കുട്ടിയും മരിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെ കുറുക്കൻപാറ സെൻററിൽ വച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽപ്പെട്ടവരെ നന്മ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 3പേരും മരിച്ചു. ചാവക്കാട് എടക്കഴിയൂർ സ്വദേശികൾ ആണെന്ന് സൂചനയുണ്ട്..
അമിത വേഗതയിൽ എത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കാറിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് പറയുന്നു.


