കുന്നംകുളം നഗരസഭയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ഹെൽത്തി ഫുഡ് മത്സരവും സംഘടിപ്പിച്ചു.


 കുന്നുംകുളം നഗരസഭയും ആയൂര്‍വ്വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തിൽ 11-ാമത് ആയുർവേദ ദിനാചരണം, 'സ്വച്ഛതാ ഹി സേവ കാമ്പെയ്‌നിന്റെ ഭാഗമായി നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാർക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഹെൽത്തി ഫുഡ് മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. 


നഗരസഭ  മൂസാവരി ബംഗ്ലാവിൽ വച്ച് നടന്ന ചടങ്ങ് കുന്നുംകുളം നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു.


നഗരശുചിത്വത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന കണ്ടിജന്റ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത ജീവനക്കാർക്ക് വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ആവശ്യമായ ആയുർവേദ ചികിത്സാ നിർദ്ദേശങ്ങളും ഔഷധങ്ങളും സൗജന്യമായി ലഭ്യമാക്കി.


ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മിനി മോൻസി, മിഷ സെബാസ്റ്റ്യൻ, ആർഷ ജിജു, വിവിധ കൗൺസിലർമാർ, ആയുർവേദ മെഡിക്കൽ ഓഫീസർമാരായ ഡോ. മിഥു കെ. തമ്പി, ഡോ. സ്മിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലത, സി.സി.എം ഇൻചാർജ് സുനിൽ, ജെ.എച്ച്.ഐ രാജി, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post