എസ്.സി./എസ്.ടി. മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു


 തിരൂർ: എസ്.സി, എസ്.ടി. മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം തിരൂർ പോലീസ് സ്റ്റേഷനിൽ ചേർന്നു. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്  കാര്യങ്ങൾ വിശദീകരിച്ചു.


വിവിധ പഞ്ചായത്ത്, മുനിസിപ്പൽ, ബ്ലോക്ക് തലങ്ങളിലെ എസ്.സി. പ്രമോട്ടർമാരുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. എസ്.സി., എസ്.ടി. വിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.


തിരൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി കോ-ഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതം പറഞ്ഞു. സരസ്വതി, അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post