എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷെമീമയെ നന്നമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നാഹിർ ആലുങ്ങൽ മൊമെന്റോ സമ്മാനിച്ചു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഷാൾ അണിയിച്ചു. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, ഉമ്മർ കുളങ്ങര, സുലൈമാൻ കല്ലൂർമ്മ, വി. കമറുദ്ധീൻ, രമേശ് ചേലക്കടവ്, സജി മാക്കാലി, റഹീം ചേലക്കടവ്, രാഖി രമേശ്, ഷാഫി ചേലക്കടവ്, റാഷിദ്, റാഫി എന്നിവർ പങ്കെടുത്തു.


