വൈദ്യുതി നിയന്ത്രണത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി


 വൈദ്യുതി നിയന്ത്രണത്തിനെതിരെ സി.പി.ഐ(എം) വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.

കഴിഞ്ഞ പത്ത് വർഷക്കാലം പവർകട്ടില്ലാതിരുന്ന കേരളത്തിൽ യു.ഡി.എഫ് സർക്കാരിന്റെ നാലുമാസത്തെ ഭരണത്തിനിടെ പവർകട്ട് ഏർപ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഏരിയ കമ്മിറ്റി അംഗം എം. മുസ്തഫ, ലോക്കൽ സെക്രട്ടറി എം.എ. നവാബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്. ജിതേഷ്, എം. മുരളീധരൻ, എ.വി. മുഹമ്മദ്, പി.ജി. വിനോദ്, കെ.കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post