കുന്നംകുളം ഉപജില്ല സോഷ്യൽ സയൻസ് ക്ലബ്ബ് വാർത്താവായന മത്സരം സംഘടിപ്പിച്ചു


 കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി വാർത്താവായന

മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് റിസോഴ്‌സ് സെൻ്ററിൽ നടന്ന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മറ്റം സെൻ്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ആത്മീക ലിയോൺ ഒന്നാം സ്ഥാനവും, മങ്ങാട് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് സിറിൾ ഹയർ സെക്കണ്ടറി സ്‌കൂളിലെ സി.എച്ച് ആൻ്റോണിയ രണ്ടാം സ്ഥാനവും, കേച്ചേരി അൽ-അമീൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ റിദ്ദ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ കുന്നംകുളം ബഥനി സെൻ്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലെ മെറിൻ സ്റ്റാൻ്റലി 

ഒന്നാം സ്ഥാനവും കുന്നംകുളം ഗവ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കെ.വൈ കൃഷ്ണ രണ്ടാം സ്ഥാനവും

മങ്ങാട് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് സിറിൾ ഹയർ സെക്കണ്ടറി സ്‌കൂളിലെ കെ.ജി. സമവോൻമൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാധ്യമപ്രവർത്തകരായ സി.എഫ് ബെന്നി ജോസ് മാളിയേക്കൽ അധ്യാപികയായ മെർളിൻ മാത്യു എന്നിവർ വിധികർത്താക്കളായി. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്ററുടെ ചുമതല വഹിക്കുന്ന സി.സി.ഷെറി മാസ്റ്റർ, സോഷ്യൽ സയൻസ് ക്ലബ്ബ് ഉപജില്ല കൺവീനർ എ.എ.സിറാജുദ്ദീൻ മാസ്റ്റർ, ബി.ആർ.സി യിലെ നിനു ഭാസ്‌ക്കർ, രജിത രവി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post