വിരമിച്ച അധ്യാപകർക്ക് ആദരം

ചങ്ങരംകുളം: പാഠപുസ്തക അറിവിനപ്പുറം ജീവിതത്തെ മനോഹരമാക്കുന്ന അധ്യാപകർ സമൂഹത്തിന് എന്നും മാതൃകയാണെന്ന് ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം പറഞ്ഞു.

ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ പഞ്ചായത്ത് സ്നേഹാദരം നൽകി ആദരിച്ചു. അധ്യാപകരുടെ സേവനവും സമൂഹത്തിന് നൽകിയ സംഭാവനകളും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ആദരം സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാരിക മുരളീധരൻ, ഫാത്തിമ ലത്തീഫ്, വാർഡ് മെമ്പർമാരായ ദിവ്യ, സത്യൻ കെ., പി. വിജയൻ, സതി രാജൻ, ഷരീഫ് ആണ്ടനാത്ത്, ഫസീല ഷൗക്കത്ത്, വിപിൻ കെ.വി., സിന്ധു മോഹൻ, ഷറീന ഇസ്മായിൽ, ഫൗസിയ സലീം, അബൂബക്കർ സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post