ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു


 ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന ഓഡിറ്റോറിയങ്ങളുടെയും ലൈസൻസ് ഉള്ള കാറ്ററിങ് സർവീസുകളുടെയും മീറ്റിംഗ് നടന്നു മീറ്റിങ്ങിൽ ഓഡിറ്റോറിയങ്ങളെ പ്രതിനിധീകരിച്ചും കാറ്ററിംഗ് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഭാരവാഹികൾ പങ്കെടുത്തു പഞ്ചായത്ത് പ്രസിഡണ്ട് ശാന്ദിനി രവീന്ദ്രനാഥ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറി AS.HC. HI ഹരിത കർമ്മ സേന കോഡിനേറ്റർ എന്നിവർ പങ്കെടുത്തു സർക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കുന്നതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു പുതിയ മാർഗ്ഗ നിർദ്ദേശങ്ങളോട് കൂടി മുന്നോട്ടുപോകാനും അതോടൊപ്പം തന്നെ ചില ദിവസങ്ങളിൽ നേരിടുന്ന ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നവാനും വേണ്ടുന്ന നടപടികൾ സ്വീകരിക്കാമെന്ന് മീറ്റിങ്ങിൽ അഭിപ്രായപ്പെട്ടു ഈ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന എല്ലാവരെയും ചേർത്തുകൊണ്ട് അടുത്ത മീറ്റിംഗ് വിപുലമായി നടത്തുവാനും തീരുമാനിച്ചു യോഗത്തിന് HI നന്ദി അറിയിച്ചു

Post a Comment

Previous Post Next Post