പോത്തനൂർ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ പണിക്കരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സുനിൽ പണിക്കർ സ്മാരക പുരസ്കാരങ്ങളും വിതരണം ചെയ്തു.
കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വിജയൻ കളരിക്കൽ അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി അംഗം അഡ്വ. എ.എം. രോഹിത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ഇ.പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി.
ടി.പി. കുഞ്ഞുമരക്കാർ മാസ്റ്റർ പഠനോപകരണ വിതരണവും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബെന്നി മാസ്റ്റർ പുരസ്കാര വിതരണവും നിർവഹിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.വി.കെ. വിശ്വനാഥൻ നന്ദി പറഞ്ഞു.


