ചാലിശേരി എട്ടുനോമ്പ് പെരുന്നാൾ മുട്ടുകുത്തൽ വഴിപാട് സമർപ്പണം ഇന്ന് രാത്രി നടക്കും.


 ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ ജനന പെരുന്നാൾ എട്ടുനോമ്പാചരണത്തിൻ്റെ  ഭാഗമായി നടത്തിവരാറുള്ള മുട്ടുകുത്തൽ വഴിപാട്      ശനിയാഴ്ച 

രാത്രിയിൽ  സുവിശേഷ യോഗത്തിനുശേഷം    നടക്കും.


ശനിയാഴ്ച  രാവിലെ  തൃശൂർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ബേസിൽ ബേബി തെക്കുമഠം    വിശുദ്ധ കുർബാനക്കും ,മധ്യസ്ഥ പ്രാർത്ഥനക്കും മുഖ്യകാർമ്മികത്വം വഹിച്ചു.

ഫാ ജിബിൻ ചാക്കോ  , ഫാ ലിജിൻ പാണാടൻ , വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ എന്നിവർ സഹകാർമ്മികരായി  


റോയ്  മാന്ദാമംഗലം പകൽ ധ്യാനം നടത്തി


രാത്രിയിൽ ഫാ. ഏലീയാസ് അരീക്കൽ വചന സന്ദേശം നൽകും



 ഞായറാഴ്ച രാവിലെ മാർ യാക്കോബ് അന്തോണിയോസ്  മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും 



11 ന് പള്ളി സ്ഥാപിച്ച അന്ത്യോഖ്യാ സിംഹാസനപ്രതിനിധിയൂയാക്കീം മോർ കൂറിലോസ് ബാവ ,മലങ്കരയുടെ പ്രകാശഗോപുരം ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവ , ഇടവക യിലെ ദിവംഗതരായ വൈദീകർ   എന്നിവരുടെ  അനുസ്മരണ സമ്മേളനവും നടക്കും.


 രാത്രിയോഗത്തിൽ ഫാ. മാത്യൂസ് ഈരാളിൽ വചന സന്ദേശം നൽകും.


  ഏഴിന്  തിങ്കളാഴ്ച വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്കുശേഷം  ചരിത്രപ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ നടക്കും 

തുടർന്ന് പ്രത്യേക പ്രാർത്ഥനകളോടെ വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന ദൈവമാതാവിൻ്റ   വിശുദ്ധ സൂനോറെ പുറത്തെടുത്ത് വിശ്വാസികൾ വണങ്ങും

 അത്താഴസദ്യ എന്നിവ നടക്കും 


സെതംബർ 8 ചൊവാഴ്ച  വിശുദ്ധ മൂന്നിൻമേൽ കുർബാന ,പെരുന്നാൾ സന്ദേശം ,പ്രദക്ഷിണം ,നേർച്ച സദ്യയൊടെ പെരുന്നാൾ സമാപിക്കും 


പരിപാടികൾക്ക് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ  , ട്രസ്റ്റി സി.യു.ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ കമ്മിറ്റി ,ഭക്തസംഘടന ഭാരവാഹികൾ ,കുടുംബ യൂണിറ്റ് ഭാരവാഹികൾ നേതൃത്യം നൽകും

Post a Comment

Previous Post Next Post