കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. സ്റ്റോളുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന വിലയും MRPയും ഉദ്യോഗസ്ഥർ പരിശോധിച്ചു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുമായി ബന്ധപ്പെട്ട ആളുകളും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
വിലവിവര പട്ടിക അടക്കമുള്ളവ പരിശോധിക്കും. മാളുകളിൽ മാത്രമല്ല എയർപോർട്ടുകളിലും ഇത്തരം കൊള്ളകൾ നടക്കുന്നുണ്ട്. ഇന്ന് എറണാകുളം ജില്ലകളിലെ തീയേറ്ററുകളിൽ മാത്രമാണ് പരിശോധന നടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


