വെട്ടിക്കടവ് റോഡ് നവീകരണം ദ്രുതഗതിയിൽ; മൂന്നാം റീച്ചിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു


 പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലുള്ള പ്രധാന പാതയായ വെട്ടിക്കടവ് റോഡിന്റെ മങ്ങാട് സെൻ്റർ മുതൽ പഴഞ്ഞി വരെയുള്ള മൂന്നാം റീച്ചിൻ്റെ നവീകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എ.സി. മൊയ്തീൻ എം.എൽ. പ്രദേശം നേരിട്ട് സന്ദർശിച്ചു.റോഡിലെ പ്രധാന കോൺക്രീറ്റിംഗ് പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. വരാനിരിക്കുന്ന പ്രസിദ്ധമായ പഴഞ്ഞി പള്ളിപ്പെരുന്നാളിന് മുന്നോടിയായി ഭക്തജനങ്ങൾക്കും യാത്രക്കാർക്കും സൗകര്യപ്രദമായ രീതിയിൽ റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കുമെന്ന് എം.എൽ.എ അറിയിച്ചു. പെരുന്നാളിന് ശേഷം റോഡിന്റെ ഇരുവശങ്ങളും വീതികൂട്ടുന്ന പ്രവൃത്തികളും ആധുനിക നിലവാരത്തിലുള്ള ബി.എം & ബി.സി ടാറിംഗും വേഗത്തിൽ പൂർത്തിയാക്കും. എ.സി. മൊയ‌ീൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് മൂന്ന് കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 3.5 മീറ്റർ വീതിയുള്ള റോഡ് ഇരുവശങ്ങളിലും വീതികൂട്ടി 5.5 മീറ്റർ കാര്യേജ് വേയോടുകൂടിയ ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. കൂടാതെ മൂന്ന് കലുങ്കുകളുടെ നിർമ്മാണവും, യൂട്ടിലിറ്റി ഷിഫ്റ്റിംഗും, റോഡ് സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശന വേളയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ അരുൺദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സദാനന്ദൻ മാഷ്, അഖിൽ പി.പി, അലി, പൊതുപ്രവർത്തകരായ ടി.സി. ചെറിയാൻ, എൻ.കെ. ഹരിദാസൻ എന്നിവരും, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റൻ്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ സ്മിത, അസിസ്റ്റന്റ് എഞ്ചിനീയർ സ്‌മിജമോൾ, ഫസ്റ്റ് ഗ്രേഡ് ഓവർസീയർ സ്‌മിത, കരാർ കമ്പനി പ്രതിനിധി അഷറഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post