അധ്യാപക ദമ്പതികളെ ആദരിച്ചു

 

പാവിട്ടപ്പുറം: എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് പാവിട്ടപ്പുറം റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. മൂന്ന് പതിറ്റാണ്ട് വർഷത്തെ സേവനത്തിന് ശേഷം ഗവ .ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് വിരമിച്ച .മുഹമ്മദ് അഷ്റഫ് വി വി , കോക്കൂർ ഗവൺമെൻ്റ് സ്കൂളിൽ നിന്ന് വിരമിച്ച ഖദീജ എന്നീ അധ്യാപക ദമ്പതികളെ വീട്ടിൽചെന്ന് മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ഇരുവരും പങ്കുവെച്ചു. സ്കൂളിൽനടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ . പി.വി. വില്ലിംഗ്ടൺ, മറ്റ് അധ്യാപകർ എന്നിവരെയും ആദരിച്ചു പ്രിൻസിപ്പൽ വില്ലിംഗ്ടൺ പി വി അധ്യാപകരായ സുരേഷ് ബാബു കെഎം,സജ്ന എസ്,ക്രിസ്റ്റീന ടി ജോർജ്,പ്രിയ കെ, അനിൽ കെ,അബ്ദുൽ ലത്തീഫ് സി എം എന്നിവർ സംസാരിച്ചു. . റേഞ്ചർ ലീഡർ സുവിത കെ റേഞ്ചേഴ്‌സ് ആയ ഫാത്തിമ ഫഹ്മിത, അസ്ന കെ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post