കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിപ്ലവ മണ്ണായ കയ്യൂരിൽ നിന്നും പ്രയാണം ആരംഭിച്ച കൊടിമര ജാഥയ്ക്ക് കുന്നംകുളം നഗരത്തിൽ ആവേശോജ്ജ്വല സ്വീകരണം നൽകി.
കർഷക സംഘം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും ചേർന്നാണ് ചെങ്കൊടികളേന്തി ജാഥയെ വരവേറ്റത്.
നഗരത്തെ ചുവപ്പണിയിച്ചുകൊണ്ട് എത്തിയ കൊടിമര ജാഥയെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കർഷക സംഘം പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കർഷക പോരാട്ടങ്ങളുടെ വീര്യമുൾക്കൊണ്ട് മുന്നേറുന്ന ജാഥയ്ക്ക് വഴിയോരങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.


