ബാല്യസ്പന്ദനം പദ്ധതിയുടെ എടപ്പാൾ പഞ്ചായത്ത് തല ഉദ്ഘാടനം അംശകച്ചേരി ബി.ആർ.സി അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.എ. ബുഷ്റ അധ്യക്ഷത വഹിച്ചു.
സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷിൻസി വിഷയാവതരണം നടത്തി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ലൈസ്, വാർഡ് അംഗങ്ങളായ ജുബൈരിയ വി.എം., മിനി, എപ്പിഡമിയോളജിസ്റ്റ് ഡോ. ശ്രീഷ്മ, പി.ആർ.ഒ ആർ. വീണ എന്നിവർ സംസാരിച്ചു. അംഗൻവാടി അധ്യാപിക ഷൈനി നന്ദി പറഞ്ഞു. ആരോഗ്യപ്രവർത്തകരായ ശാരദ വി.സി., ബിന്ദുമോൾ, ജിഷ, ബിനുമോൾ, നവ്യ സുഗതൻ, പാപ്പ എൻ. എന്നിവർ നേതൃത്വം നൽകി.


