പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ, നയതന്ത്ര നീക്കങ്ങൾ ശക്തിപ്പെടുത്തണമെന്നും മലയാളികൾ ഉൾപ്പടെയുളളവരുടെ ദുരിത ജീവിതത്തിന് അറുതി വരുത്തുന്നതിന് നടപടികൾ വേണമെന്നും കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു. പന്താവൂർ ഇർശാദിൽ ഇദേ മീലാദ് ക്യാമ്പയിൻ സമാപനങ്ങളുടെ ഭാഗമായി റഫീഖ് പെരുമുക്ക് നഗറിൽ നടന്ന ഗ്രാൻഡ് മൗലിദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. കേരള പിന്നക്ക വിഭാഗ കമ്മീഷൻ മുൻ മെമ്പർ മുള്ളൂർക്കര മുഹമ്മദലി സഖാഫി സന്ദേശ പ്രഭാഷണം നടത്തി. പ്രകീർത്തന സദസ്സിന് ഇബ്രാഹിം ഫാളിലി കല്ലൂർ നേതൃത്വം നൽകി. എസ് ഐ കെ തങ്ങൾ അൽ ബുഖാരി, സയ്യിദ് ഫസൽ നഈമി, സയ്യിദ് ആറ്റക്കോയ തങ്ങൾ , വി വി അബ്ദുറസാഖ് ഫൈസി, എം ഹൈദർ മുസ് ലിയാർ, സ്വാലിഹ് മുസ്‌ലിയാർ കക്കടിപ്പുറം, വി പി ഷംസുദ്ദീൻ ഹാജി, അബൂ നജീബ മാണൂർ, ഗഫൂർ പോത്തന്നൂർ , വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശ്ശേരി , സി വി അബ്ദുൽ ജലീൽ അഹ്സനി , പി പി നൗഫൽ സഅദി പ്രസംഗിച്ചു