തിരൂർ: തിരൂർ മാർക്കറ്റിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ തിരൂർ പോലീസ് പിടികൂടി. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതായി ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിറമരുതൂർ കാളാട് പള്ളിപ്പടി സ്വദേശി തറമ്മൽ സൈഫുദീൻ (38) ൽ നിന്നാണ് 10,000 രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
എസ്.ഐ. ശ്രീഹരിയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ജൗഹർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ലഹരി വിൽപ്പനയ്‌ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു


