കണ്ണൂർ : മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ( കെ. എം പി .യു ) അർധവാർഷിക സമ്മേളനത്തിൻ്റെ മുന്നോടിയായി ജില്ലകൾ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവർത്തക സംഗമത്തിൻ്റെ കണ്ണൂർ ജില്ലാ പ്രവർത്തക സംഗമവും മാധ്യമ സെമിനാറും സെപ്തംബർ 26 ന് ശനിയാഴ്ച പയ്യന്നൂരിൽ വെച്ച് നടക്കും.
രാവിലെ 11 ന് കൈരളി മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ സംസ്ഥാന ജില്ല നേതാക്കൾ പങ്കെടുക്കും
സൈബർ ലോകവും , മാധ്യമ രംഗവും എന്ന വിഷയത്തിൽ സെമിനാറും നടക്കും


