കുവൈത്തിൽ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.


 കുവൈത്തിൽ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി  മരിച്ചു. പാലക്കാട് അലനല്ലൂർ കാര സ്വദേശിയായ കാങ്കാളത്തിൽ ശൗക്കത്തലി (55) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി കുവൈത്തിൽ  ജോലിചെയ്തുവരികയായിരുന്നു ശൗക്കത്തലി. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഒക്ടോബർ 2ന് അന്ത്യം സംഭവിച്ചത്. ഭാര്യ ഷഹനാസ് പർവിൻ. മക്കൾ ഹാഷിൻ, ഖൽദീജ റിഷ്മ. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പ്രവാസി സംഘടനകളുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്

Post a Comment

Previous Post Next Post