ചുണ്ടൽ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം പൂർണ്ണമായും താറുമാറായതിൽ പ്രതിഷേധിച്ച് കുന്നംകുളം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച് ജനപ്രതിനിധികളും നാട്ടുകാരും. കഴിഞ്ഞ 3 മാസമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുടിവെള്ള ക്ഷാമത്തിന് ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. ഓഫീസ് ഉപരോധത്തിന് മുന്നോടിയായി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചർച്ച നടത്തിയെങ്കിലും തൃപ്തികരമായ പരിഹാരം ഉണ്ടായില്ല. തുടർന്നാണ് സമരം ശക്തമാക്കാൻ പ്രതിഷേധക്കാർ തീരുമാനിച്ചത്.കുടിവെള്ള വിതരണം തടസ്സപ്പെട്ട വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണുന്നത് വരെ സമരം തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് വ്യക്തമാക്കി. കുടിവെള്ള ക്ഷാമം കാരണം കടുത്ത ദുരിതത്തിലാണ് പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ.