മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

എടപ്പാൾ : മണ്ഡല-മകരവിളക്ക് കാലയളവിൽ കുറ്റിപ്പുറം മിനിപമ്പയിലെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.

അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളം, ശുചിമുറി, വാഹന പാർക്കിങ്, പുഴയിൽ ബോട്ട് സൗകര്യം, രക്ഷാപ്രവർത്തകരുടെ സേവനം, ഭക്തർ കുളിക്കുന്ന ഭാഗങ്ങളിൽ ലൈറ്റ് സംവിധാനങ്ങൾ എന്നിവ ഒരുക്കണമെന്നാണ് ആവശ്യം.

ഇക്കാര്യം അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ, ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ, ജില്ലാ ജോയന്റ് സെക്രട്ടറി ജനാർദനൻ പട്ടേരി എന്നിവർ തവനൂർ എം.എൽ.എ. വി.എസ്. ജോയിയുടെ വസതിയിലെത്തി നേരിട്ട് അറിയിച്ചു.

മണ്ഡലകാലത്ത് മിനിപമ്പയിലെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. ഭാരവാഹികൾക്ക് ഉറപ്പ് നൽകി. അഡ്വ. രോഹിത്തും എം.എൽ.എയുടെ സ്റ്റാഫ് അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
 

Post a Comment

Previous Post Next Post