കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി


 എടപ്പാൾ: വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.


 ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ രാജാസ് ആയുർവേദ ഹോസ്പിറ്റൽ എടപ്പാൾ എം.ഡി. ഡോ. അരുൺ രാജ് ഉദ്ഘാടനം നിർവഹിച്ചു.

 ക്ഷേത്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം പ്രസാദ് ചുള്ളിയിൽ അധ്യക്ഷത വഹിച്ചു.




ക്ഷേത്ര കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സച്ചിൻ ശങ്കർ ,

 കമ്മിറ്റി സെക്രട്ടറി മോഹനൻ പി.വി. ,നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് എ.പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു


തുടർന്ന് കാന്തള്ളൂർ മാതൃസമിതി അംഗങ്ങൾ അവതരിപ്പിച്ച ഗണപതിസ്തുതി, വെങ്ങശ്ശേരിക്കാവ് പടിഞ്ഞാറങ്ങാടിയിലെ പാർവണം തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളി, പന്നിയൂർ നാട്യ സ്കൂൾ ഓഫ് ആർട്സിലെ ശിവാനിയുടെ സെമിക്ലാസിക്കൽ നൃത്തം എന്നിവ അരങ്ങേറി. രാജൻ ആലംകോട് ഭക്തിപ്രഭാഷണവും നടത്തി.

Post a Comment

Previous Post Next Post