പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ വികസന പദ്ധതി


 മണ്ഡലത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് കെ.പി. നൗഷാദ് അലി എം.എൽ.എയുടെ നേതൃത്വത്തിൽ ‘ചക് ദേ പൊന്നാനി’ പദ്ധതി നടപ്പാക്കുന്നു. മണ്ഡലത്തിലെ 180 വാർഡുകളിലും എൻ.എസ്.എസ്. വിദ്യാർഥികൾ, ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി സർവേ നടത്തി ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്തും. വിവരങ്ങൾ ഡിജിറ്റൽ ഡാഷ്‌ബോർഡിലൂടെ ഏകോപിപ്പിക്കും.


ആരോഗ്യരംഗത്ത് ഡയാലിസിസ് സെന്റർ, ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ, കുട്ടികൾക്കായുള്ള ഏർലി ഇന്റർവെൻഷൻ സെന്റർ എന്നിവ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. കുട്ടികളിലെ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനും ഭിന്നശേഷിക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനും പ്രത്യേക പദ്ധതികളുണ്ടാകും.


തീരദേശ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 640 ഓളം വിദ്യാർഥികൾക്ക് ഡിജിറ്റൽ സാക്ഷരതയും തൊഴിൽപരിശീലനവും നൽകാനും പദ്ധതിയിൽ ലക്ഷ്യമിടുന്നു.

Post a Comment

Previous Post Next Post