ചാലിശ്ശേരിയിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്;സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം ഇന്ന്


 ചാലിശ്ശേരി: GCC ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാലിശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാമത് അഖില കേരള സെവൻസ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം ഒക്ടോബർ 30ന് വെള്ളിയാഴ്ചനടക്കും


വൈകീട്ട് 6.30ന് GCC ക്ലബ്ബ് ഹൗസിൽ നടക്കുന്ന ചടങ്ങ്  ഒളിമ്പിക് അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് പി. രാജേഷ് ഉദ്ഘാടനം ചെയ്യും. 

ഇന്ത്യൻ നേവി ഫുട്ബോൾ താരം ശ്രേയസ് വി.ജി. മുഖ്യാതിഥിയാകും

   പുലിക്കോട്ടിൽ കുഞ്ഞൻ മെമ്മോറിയൽ  വിന്നേഴ്‌സ് ട്രോഫിക്കും UAE ജിസിസി കമ്മിറ്റി നൽകുന്ന വിന്നേഴ്‌സ് പ്രെസ്മണിക്കും , യുഎഇയിലെ വിസ്റ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ് നൽകുന്ന  റണ്ണേഴ്സ് ട്രോഫിക്കും , സിത്താര ജ്വല്ലേഴ്‌സ് എറണാകുളം നൽകുന്ന റണ്ണേഴ്‌സ് പ്രെസ്മണിക്കും  വേണ്ടിയുള്ള അഖില കേരള ഫ്‌ളഡ് ലെറ്റ് ഫുട്ബോൾ  ലൈറ്റ് ടൂർണമെൻറ് നവംബർ 29ന് ചാലിശ്ശേരി സ്കൂൾ മൈതാനത്ത് ആരംഭിക്കും

Post a Comment

Previous Post Next Post