കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റ് അർധവാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. ഉണ്ണീരി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി കെ.എ. ദിവാകരൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്കുശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. ജില്ലാ പ്രസിഡന്റ് പി.ടി.എം.എ. മജീദ്, ജില്ലാ സെക്രട്ടറി കെ.പി. മൊയ്തീൻകുട്ടി, എക്സിക്യൂട്ടീവ് അംഗം പി.പി. കുഞ്ഞൻ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ടി.വി. വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി. ശശീധരൻ നന്ദിയും പറഞ്ഞു. 43 പേർ പങ്കെടുത്തു.
80 വയസ്സ് പൂർത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി മാധവൻ കുട്ടത്തിനെ പൊന്നാടയണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. കെ.പി. ഉണ്ണീരി പൊന്നാടയണിയിച്ചപ്പോൾ പി. രാധാകൃഷ്ണൻ മെമന്റോ നൽകി. പി. കുമാരൻ, പി. അബ്ദുൾ ഖാദർ, പി. ചന്ദ്രശേഖരൻ, പരമേശ്വരൻ നമ്പീശൻ എന്നിവരെ പിന്നീട് ആദരിക്കും.


