ബഹുജന പ്രക്ഷോഭത്തിന് പെൻഷൻകാരുടെ ഐക്യദാർഢ്യം


 എരമംഗലം:രാജ്യതലസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ഐക്യദാർഢ്യ പരിപാടി യൂണിയൻ പ്രസിഡന്റ് കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. പി.ബി. ഷീല, ടി.വി. സുബൈദ, മണികണ്ഠൻ, മുഹമ്മദ് ബഷീർ, ഗൗരി എന്നിവർ സംസാരിച്ചു.


തുടർന്ന് നടന്ന പ്രകടനത്തിന് പി.എം. സതീശൻ, കെ. കൃഷ്ണദാസ്, വി.പി. ചന്ദ്രൻ, പി.വി. കൃഷ്ണൻ, അബൂബക്കർ, ഇ. വനജാക്ഷി, കെ.എം. ലക്ഷ്മിക്കുട്ടി, പ്രദീപ് എന്നിവർ നേതൃത്വം നൽകി. എ.കെ. അബ്ദു നന്ദി പറഞ്ഞു

Post a Comment

Previous Post Next Post