സമസ്ത സെന്റിനറി സന്ദേശവുമായി ഇസ്സകോഡ് ഡിവിഷൻ പദയാത്ര

കുമരനെല്ലൂർ: സമസ്ത സെന്റിനറി സന്ദേശവുമായി എസ്.എസ്.എഫ്. തൃത്താല ഡിവിഷൻ ഇസ്സകോഡ് പദയാത്ര സംഘടിപ്പിച്ചു. വിവിധ സെക്ടറുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇസ്സകോഡ് അംഗങ്ങൾ അണിനിരന്ന പദയാത്ര ശ്രദ്ധേയമായി.


സമസ്ത സെന്റിനറിയുടെ ഭാഗമായി സമൂഹത്തിന് സമർപ്പിക്കുന്ന പരിശീലനം ലഭിച്ച സന്നദ്ധ സംഘമാണ് ഇസ്സകോഡ്. വിദ്യാഭ്യാസം, സാമൂഹികം, കരിയർ, പരിശീലനം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിലാണ് ഇസ്സകോഡിന്റെ പ്രവർത്തനങ്ങൾ.


അറക്കൽ മഖാം സിയാറത്തോടെ ആരംഭിച്ച പദയാത്ര എസ്.വൈ.എസ്. ജില്ലാ ഉപാധ്യക്ഷൻ ജലീൽ അഹ്സനി ഫ്ലാഗ് ഓഫ് ചെയ്തു. മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി യു.പി. അലി മാസ്റ്റർ, ഉബൈദ് ഹാജി അറക്കൽ എന്നിവർ പങ്കെടുത്തു.


ഡിവിഷൻ ഇസ്സകോഡ് ചീഫ് ജുനൈദ് സഖാഫി, ഉവൈസ് അങ്ങാടി, മൊയ്തീൻഷാ ഹികമി, റിയാസ് ബാഖവി എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

 

Post a Comment

Previous Post Next Post