കല്ലുപുറം ജങ്ഷനിൽ വാഹനാപകടo

കടവല്ലൂർ: കല്ലുപുറം ജങ്ഷനിൽ താർ ജീപ്പും ആൾട്ടോ കാറും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തുനിന്ന് പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന താർ ജീപ്പും ആൾട്ടോ കാറുമാണ് അപകടത്തിൽപ്പെട്ടത്.

​അപകടത്തിൽ ഇരു വാഹനങ്ങൾക്കും നേരിയ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post