ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു




 വട്ടംകുളം :ചേകനൂർ എ ജെ ബി സ്കൂളിൽ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണ പാചകത്തൊഴിലാളി അഖിലയെ ആദരിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു.


ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സി.പി. സതി, പി.ടി.എ, എം.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post