കേരളപ്പിറവി, മലയാള ഭാഷാ വാരാചരണത്തിന് തുടക്കമായി


 വളയംകുളം:- കേരളപ്പിറവിയോടനുബന്ധിച്ച് മലയാള ഭാഷാ വാരാചരണത്തിന് തുടക്കമായി.അസബാഹ് ആർട്സ് & സയൻസ് കോളേജിൽ.മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


പ്രശസ്ത ബാലസാഹിത്യക്കാരനും അക്കാദമി അവാർഡ് ജേതാവുമായ രാമകൃഷ്ണൻ കുമരനെല്ലൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.മലയാള ഭാഷയും മലയാള നാടും ലോകത്തിന് മാതൃകയാണെന്നും മലയാള ഭാഷയെ നിധിപോലെ കാത്തു സംരക്ഷിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് കോയ എം.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള വിഭാഗത്തിലെ ശരണ്യ കെ.എസ് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ ബൈജു എം.കെ, ഓഫീസ് സൂപ്രണ്ട് ഷൗക്കത്തലി, യു.യു. സി. റിൻഷാൻ ,അസിഫ് ടി.എ, പ്രവീൺ കെ.യു തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post