എടപ്പാൾ : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് MCC ക്ലബ് പോട്ടൂരും ബ്ലഡ് ഡോണേഴ്സ് കേരള (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പോട്ടൂർ സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 55 പേർ രജിസ്റ്റർ ചെയ്തതിൽ 35 പേർ രക്തദാനം നടത്തി. ഇതിൽ 24 പേർ ആദ്യമായി രക്തം ദാനം ചെയ്തവരും ഒരു വനിതയും ഉൾപ്പെടുന്നു. അമലയുടെ മൊബൈൽ രക്തശേഖരണ വാഹനത്തിലായിരുന്നു ക്യാമ്പ്. സംഘാടകർക്ക് BDK താലൂക്ക് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.