ബൈക്കിന്റെ ചാവി നൽകാത്തതിൽ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതി അറസ്റ്റിൽ


 ബൈക്കിന്റെ ചാവി നൽകാത്തതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്ന് യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം പോലീസിൻ്റെ റൗഡി ലിസ്റ്റിലുള്ള കേച്ചേരി മണലി സ്വദേശി പുതിയിടത്തുവീട്ടിൽ മുഹമ്മദ് റബീഹാണ് (25) അറസ്റ്റിലായത്.2026 ഒക്ടോബർ 30ന് രാത്രി 10: 30ഓടെയാണ് കേസിന് ആസ്‌പദമായ സംഭവം.കേച്ചേരി മണലി തെങ്ങ് പ്രദേശത്തുള്ള നീളംപറമ്പ് വീട്ടിൽ ആഷിഖിന്റെ മകൻ ഷിയാസാണ് (22) ആക്രമണത്തിന് ഇരയായത്. പരാതിക്കാരനായ ഷിയാസിൻ്റെ സുഹൃത്ത് സഞ്ജു ഉപയോഗിച്ചിരുന്നതും സഹോദരിയുടെ ഉടമസ്ഥതയിലുള്ളതുമായ ബൈക്കിന്റെ താക്കോൽ പ്രതിക്ക് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കേച്ചേരിയിലുള്ള ഷിയാസിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയശേഷം സുഹൃത്ത് സഞ്ജുവിന്റെ വീട്ടുമുറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായാണ് പരാതി.തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കയറ്റി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ഷിയാസിനെ വീട്ടിൽ തിരിച്ചെത്തിച്ച സമയത്ത് ഉമ്മയെയും ചേച്ചിയെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.സംഭവത്തിൽ കുന്നംകുളം പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സഞ്ച് ഇൻസ്പെക്ടർ ഷൈജുവിന്റെ നേതൃത്വത്തിലാണ്കേസന്വേഷണം നടക്കുന്നത്.

Post a Comment

Previous Post Next Post