യാത്രക്കാർക്ക് ആശ്വാസം; രാത്രി കെഎസ്ആർടിസി പ്രീമിയം ഉൾപ്പെടെയുള്ള എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും പെരുമ്പിലാവിൽ നിർത്തും


 യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം. രാത്രി 10 മുതൽ രാവിലെ 6 വരെ പ്രീമിയം ഉൾപ്പെടെയുള്ള എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും പെരുമ്പിലാവിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്താൻ സർക്കാർ ഉത്തരവായി.യാത്രക്കാരുടെ പരാതിയെ തുടർന്ന് സൂപ്പർ ഫാസ്റ്റ് പ്രീമിയം കാറ്റഗറി ഒക്ടോബർ 31 മുതൽ പൂർണമായും ഒഴിവാക്കി. ബസുകളെല്ലാം സാധാരണ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം.എ. കമറുദ്ദീൻ നൽകിയ പരാതിയിലാണ് നടപടി.


ഉത്തരവിൽ സന്തോഷം അറിയിച്ച യാത്രക്കാർ സർക്കാരിനും ഗതാഗത വകുപ്പിനും നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post