തിരുവനന്തപുരം: കുട്ടികള്‍ വാഹനമോടിച്ചാല്‍ ഇനി രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെട്ട വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കുട്ടികള്‍ വാഹനമോടിക്കുന്ന സംഭവങ്ങളില്‍ കേസെടുക്കുന്നതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പ്രധാന കാരണം നിലവിലുള്ള സമയക്രമമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും സി.പി. ജോണ്‍ വ്യക്തമാക്കി.


