ചീരംകുളം ഭഗവതി ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഉത്തരം വെപ്പ് കർമ്മം നടന്നു.


 ചീരംകുളം ഭഗവതി ക്ഷേത്രം 

 പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള  ഉത്തരം വെപ്പ് കർമ്മം നടന്നു.

 ക്ഷേത്രം മേൽശാന്തി അമനകര ഷിബി തിരുമേനിയുടേയും, കൂറ്റനാട് സുനിൽ സുകുമാരൻ ആചാരിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.  വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് പുതിയ ശ്രീകോവിലിൽ സ്ഥാപിച്ചത്. ക്ഷേത്രം പ്രസിഡൻ്റ്. കെ .ബി അശോക് കുമാർ, വൈസ് പ്രസിഡൻ്റ് കെ. ആർ ജയവർദ്ധനൽ, സെക്രട്ടറിമാരായ കെ.എസ്. ചന്ദ്രൻ ,പി. വി. സുരേഷ്, ജോ:സെക്രട്ടറി സഞ്ജയ് കുമാർ, ട്രഷറർ എം. സി. അപ്പു, ഭരണസമിതി അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ പങ്കെടുത്തു.

Post a Comment

Previous Post Next Post